¡Sorpréndeme!

ചക്കരമാവിന്‍ കൊമ്പത്ത്, എല്ലാ മാതാപിതാക്കളും കണ്ടിരിക്കേണ്ട ചിത്രം | filmibeat Malayalam

2017-11-02 48 Dailymotion

Chakkaramavin Kombath Will Be Released On Nov 10

മാധ്യമ പ്രവര്‍ത്തകനായിരുന്ന ടോണി ചിറ്റേട്ടുകളം സംവിദാനം ചെയ്യുന്ന ചിത്രമാണ് 'ചക്കരമാവിന്‍ കൊമ്പത്ത്. ഒരിടവേളക്ക് ശേഷം സിനിമയില്‍ സജീവമായ ഹരിശ്രീ അശോകനാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്മാത്രയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച മീരാ വാസുദേവും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അല്‍പം നെഗറ്റീവ് ടച്ചുള്ള ലൂസി മാത്യു എന്ന ഡോക്ടറുടെ വേഷമാണ് മീരക്ക്. തന്‍റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവാണിതെന്നും പ്രേക്ഷകരില്‍ നിന്നും എല്ലാവിധ പിന്തുണയും പ്രതീക്ഷിക്കുന്നതായും മീര ഫില്‍മീബീറ്റിനോട് പറഞ്ഞു. ദേശീയ അവാര്‍ഡ് ജേതാവും മലയാളികളുടെ പ്രിയങ്കരനുമായ മാസ്റ്റര്‍ ഗൌരവ് ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമായെത്തും. ഹരിശ്രീ അശോകന്‍റെ മകന്‍റെ റോളാണ് ഗൌരവിന് ചിത്രത്തില്‍. ഹരിശ്രീ അശോകന്‍റെ ഭാര്യയുടെ വേഷത്തിലാണ് യുവതാരങ്ങളില്‍ ശ്രദ്ധേയയായ അഞ്ജലി അഭിനയിക്കുന്നത്. ബ്രാന്‍ഡെക്‌സ് പ്രൊഡക്ഷന്‍ സിന്റെയും ജെ.ആര്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ജിംസണ്‍ ഗോപാലും രാജന്‍ ചിറയിലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ഷാദ് ബത്തേരിയുട
സിനിമയുടെ കഥയൊരുക്കുന്നത് അര്‍ഷാദ് ബത്തേരിയാണ്. നവംബര്‍ 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.